ഹൂതി ആക്രമണത്തിൽ തിരിച്ചടിച്ച് സൗദി, 24 മണിക്കൂറിൽ 124 ഇടങ്ങളിൽ വ്യോമാക്രണം
സൗദിയുടെ ആക്രമണം ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍ മാസിറ ടിവിയും സ്ഥിരീകരിച്ചിട്ടുണ്ട്
റിയാദ്: റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ തിരിച്ചടിച്ച് സൗദി അറേബ്യ. ഹൂതി നിയന്ത്രണത്തിലുള്ള സനായിലും തായ്‌സിലുമാണ് സൗദി വ്യോമാക്രണം നടത്തിയത്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 124 ആക്രമണങ്ങള്‍ സൗദി നടത്തിയെന്ന് ഹൂതി വക്താവ് യാഹ്യ സാരീ സ്ഥിരീകരിച്ചു. സൗദിയുടെ ആക്രമണം ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍ മാസിറ ടിവിയും സ്ഥിരീകരിച്ചിട്ടുണ്ട്. സനയിലും തായ്‌സിലും സൗദി നടത്തിയ വ്യോമാക്രമണത്തില്‍ വന്‍ തോതില് നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലാണ് ഹൂതികൾ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോടെ റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു. സൗദി വ്യോമയാന മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഖമീഷ് മുശൈത്ത് മേഖലയിലും ആക്രമണ ശ്രമമുണ്ടായി. എന്നാൽ മിസൈല്‍ പ്രതിരോധിച്ചെന്ന് സൗദി വ്യക്തമാക്കി. അബഹയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സംഘർഷം കനക്കുന്നതിനിടെ സൗദി വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതി ആക്രമണത്തെ അപലപിച്ച് ഖത്തര്‍, ഇറാഖ്, ഇസ്രയേല്‍, ജോര്‍ദാന്‍, ലെബനന്‍ എന്നിവര്‍ രംഗത്തെത്തി.