നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി

എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്

കൊച്ചി: നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാൾ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, കാർ മത്സരയോട്ടം നടത്തിയോ എന്നതിൽ അടക്കം വ്യക്തത തേടാൻ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

സുഹൈൽ സജീവും കൂട്ടാളികളും നിലവില്‍ റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈൽ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാർ മത്സരയോട്ടം നടത്തിയോ എന്നതിലടക്കം വ്യക്തത തേടണമെന്നും ജാമ്യത്തിൽ വിട്ടാൽ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറക്കുമെന്നും റിപ്പോർട്ടിലുണ്ട്.

എഫ്ഐആറിൽ പേരില്ല എന്ന വിവാദം അടിസ്ഥാന രഹിതമെന്നും പ്രതിയെ നിയമപ്രകാരം കോടതിയാണ് ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.

LATEST IN KERALA

Latest Kerala News in Short

Top developments and concise briefs from the Kerala desk

View All Kerala
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി KERALA
News Desk Today

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

അന്വേഷണം നിയമപരമായ പരിധികൾ ലംഘിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കോടതി മുന്നറിയിപ്പ് നൽകി ഡൽഹി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം...

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത KERALA
News Desk Today

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശകത്മായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്...