ജര്‍മനിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ഹ്യൂമനോയിഡ് റോബോര്‍ട്ട്, ഉടമയായ 19-കാരൻ പിടിയിൽ

ജര്‍മനിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ഹ്യൂമനോയിഡ് റോബോര്‍ട്ട്, ഉടമയായ 19-കാരൻ പിടിയിൽ

നേരത്തെ പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്ന റോബോര്‍ട്ട് ആണ് ഇത് എന്നാണ് വിവരം

ബെര്‍ലിന്‍: ജര്‍മനിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ഹ്യൂമനോയിഡ് റോബോര്‍ട്ട്. ജര്‍മനിയിലെ കോളോണ്‍ നഗരത്തില്‍ അയണ്‍മാന്റെ രൂപമുള്ള ഹ്യൂമനോയിഡ് റോബോര്‍ട്ട് ആണ് പതിനാറുകാരിയെ കടന്നുപിടിച്ചത്. സംഭവത്തില്‍ റോബോര്‍ട്ടിന്റെ ഉടമയായ 16 കാരനെയും സുഹൃത്തായ 19കാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റസ്റ്റോറന്റില്‍ വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോര്‍ട്ട് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിച്ചതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്ന റോബോര്‍ട്ട് ആണ് ഇത് എന്നാണ് വിവരം.

പൊലീസ് തൊട്ടടുത്ത ബ്ലോക്കില്‍ നിന്നാണ് കൗമാരക്കാരനായ ആണ്‍കുട്ടിയെയും സുഹൃത്തിനെയും കണ്ടെത്തിയത്. ആണ്‍കുട്ടി ഒരു കാറിനുള്ളില്‍ വെച്ചിരുന്ന നിലയില്‍ പിന്നീട് റോബോട്ടിനെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കറുത്ത മീശയും സ്വര്‍ണ്ണനിറത്തിലുള്ള മാലയും വെള്ള നിറത്തിലുള്ള ബനിയനും ധരിച്ച നിലയിലുള്ള റോബോട്ടിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. റോബോട്ടിനൊപ്പം, സംശയിക്കപ്പെടുന്നവരുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സംഭവസമയത്ത് ആരെങ്കിലും ബോധപൂര്‍വ്വം റോബോട്ടിന്റെ ചലനങ്ങള്‍ നിയന്ത്രിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

LATEST IN WORLD

Latest World News in Short

Top developments and concise briefs from the World desk

View All World
ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ രോഷവും നാണക്കേടും; അക്രമികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മാക്രോൺ WORLD
International Desk 2 days ago

ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ രോഷവും നാണക്കേടും; അക്രമികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മാക്രോൺ

ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മാക്രോൺ നിലപാട് വ്യക്തമാക്കിയത് പാരീസ്: ഫ്രാൻസിൽ തുടരുന്ന പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ....

ഇമ്രാന്‍ ഖാന്‍റെ മോചനത്തിനായി പ്രതിഷേധത്തിന് ആഹ്വാനം; സഹോദരിമാര്‍ അറസ്റ്റില്‍ WORLD
International Desk 4 weeks ago

ഇമ്രാന്‍ ഖാന്‍റെ മോചനത്തിനായി പ്രതിഷേധത്തിന് ആഹ്വാനം; സഹോദരിമാര്‍ അറസ്റ്റില്‍

പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ വച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. അലീമയെ ഞായറാഴ്ച കസ്റ്റഡിയില്‍ വിട്ടപ്പോള്‍ മറ്റ് രണ്ട് പേരുടെയും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്....