ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്, പരമ്പര പിടിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം, തലവേദനയായി ബോളിംഗ്

ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്, പരമ്പര പിടിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം, തലവേദനയായി ബോളിംഗ്

ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പം എത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അതേസമയം ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പം എത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.

പരമ്പരയിൽ മുൻതൂക്കം നിലനിർത്തുന്നുണ്ടെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രകടനം ടീമിന് തലവേദനയാകുന്നുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്നായി അറുന്നൂറിലധികം റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. വീഴ്ത്തിയതാകട്ടെ 21 വിക്കറ്റുകള്‍. റണ്‍വേട്ടയ്ക്ക് കടിഞ്ഞാണിടാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. നമന്‍ ദിര്‍, മായങ്ക് യാധവ്, അര്ശ്ദീിപ്, കുല്‍ദീപ് യാദവ് തുടങ്ങിയ ഇന്ത്യന്‍ ബൗളര്മാിറുടെ ഇക്കോണോമി റേറ്റ് പത്തിന് മുകളിലാണ്. നിർണായക മത്സരത്തിൽ ബൗളിങ് നിരയുടെ മികവ് ഉയരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. അതേസമയം, വിജയം നേടി പരമ്പരയിൽ തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണ് വിൻഡീസ് താരങ്ങൾ.

LATEST IN SPORTS

Latest Sports News in Short

Top developments and concise briefs from the Sports desk

View All Sports
രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ് SPORTS
Sports Desk Today

രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളുടെ കരുത്തിൽ 404 റൺസാണ് നേടിയത് രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ...

നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി SPORTS
Sports Desk 3 days ago

നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി

ഗോൺസാലസിന് കീഴിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മയാമിക്കായി. അറ്റ്‌ലാന്റ: മേജർ ലീഗ് സോക്കറിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തകർപ്പൻ ഡ്രിബ്ലിംഗ് മികവിൽ അറ്റ്‌ലാന്‍റ...