ഏറ്റവും ഇഷ്ടം കണ്ടക്ടർ ജോലി തന്നെ, കാക്കി യൂണിഫോം കാണുമ്പോൾ സന്തോഷം തോന്നും : – മനസ് തുറന്ന് രജനീകാന്ത്

ഏറ്റവും ഇഷ്ടം കണ്ടക്ടർ ജോലി തന്നെ, കാക്കി യൂണിഫോം കാണുമ്പോൾ സന്തോഷം തോന്നും : – മനസ് തുറന്ന് രജനീകാന്ത്

ബസുകളും കാക്കി യൂണിഫോം ധരിച്ച കണ്ടക്ടർമാരെയും കാണുന്നത് പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരും

സിനിമാ ആസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ മോഹൻലാൻ, സുരാജ് വെഞ്ഞാറമൂട്, ഹക്കീം ഷാജഹാൻ തുടങ്ങിയ നിരവധി മലയാള താരങ്ങളുണ്ട്. അതോടൊപ്പം ശിവ രാജ്കുമാറിന്‍റെ കാമിയോ റോളും ഉറപ്പായിട്ടുണ്ട്. ഏതൊക്കെ സൂപ്പർ താരങ്ങൾ ഇത്തവണ കാമിയോ റോളിലെത്തും എന്ന് അറിയാനുള്ള ആകാംഷയിലാണ് ആസ്വാദകർ. ഇപ്പോഴിതാ സൂപ്പർ താരമായി വളർന്നിട്ടും പഴയ തന്‍റെ പഴയ ബസ് കണ്ടക്ടർ കാലഘട്ടത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കുകയാണ് രജനീകാന്ത്.

ജയിലർ 2 സൂപ്പർ ഷോ’യ്ക്കായി സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ബസ് കണ്ടക്ടർ ജോലി മിസ് ചെയ്യാറുണ്ടെന്നും തന്റെ സൂപ്പർസ്റ്റാർ പ്രതിച്ഛായയേക്കാൾ ആ ജോലിയുമായി തനിക്ക് കൂടുതൽ അടുപ്പം തോന്നാറുണ്ടെന്നും രജനീകാന്ത് പറയുന്നു. ബസുകളും കാക്കി യൂണിഫോം ധരിച്ച കണ്ടക്ടർമാരെയും കാണുന്നത് പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരുകയും തനിക്ക് സന്തോഷം നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭിനയം തനിക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അതിലുപരി, ഒരു ബസ് കണ്ടക്ടറുടെ ജോലി താൻ ഇഷ്ടപ്പെട്ടിരുന്നു. ബസ് കണ്ടക്ടറായി ജോലി ചെയ്ത ആ അഞ്ച് വർഷം, ആ കണ്ടക്ടർ കാലഘട്ടം താൻ ഇപ്പോഴും മിസ് ചെയ്യുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.

നാളെയാണ് ജയിലർ 2 തിയറ്ററുകളിലെത്തുന്നത്. എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു വതുടങ്ങിയവരും താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തലമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘ജയിലർ 2’ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്.

LATEST IN ENTERTAINMENT

Latest Entertainment News in Short

Top developments and concise briefs from the Entertainment desk

View All Entertainment
200 കോടിയും കടന്ന് മുന്നോട്ട്, തിയറ്ററുകളിൽ കൊടുങ്കാറ്റായി ജയിലർ 2, കേരളത്തിലും തരംഗം ENTERTAINMENT
Entertainment Desk 4 days ago

200 കോടിയും കടന്ന് മുന്നോട്ട്, തിയറ്ററുകളിൽ കൊടുങ്കാറ്റായി ജയിലർ 2, കേരളത്തിലും തരംഗം

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ‘ജയിലർ 2’ കേരളത്തിൽ വൻ വരവേൽപ്പോടെ തിയറ്ററുകളിലെത്തി....

ലാലേട്ടനെ കടത്തിവെട്ടി അജയ് ദേവ്ഗൺ, ദൃശ്യം 3 ഇതുവരെ നേടിയത് 509 കോടി ENTERTAINMENT
Entertainment Desk 6 days ago

ലാലേട്ടനെ കടത്തിവെട്ടി അജയ് ദേവ്ഗൺ, ദൃശ്യം 3 ഇതുവരെ നേടിയത് 509 കോടി

ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തിയ ഹിന്ദി ‘ദൃശ്യം 3’ ആദ്യ പ്രദർശനങ്ങൾക്കു പിന്നാലെ തന്നെ മികച്ച പ്രതികരണം നേടി മലയാള സിനിമയിൽ ചരിത്രവിജയം കുറിച്ച ജീത്തു...