ആഭരണ പ്രേമികൾക്ക് ആശ്വാസം, സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

ആഭരണ പ്രേമികൾക്ക് ആശ്വാസം, സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവിലയെ സ്വാധീനിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതോടെ ഒരുഗ്രാം സ്വർണത്തിന്‍റെ വില 13,490 രൂപയും പവന്‍റെ വില 1,07,920 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവിലയെ സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമൊന്നുമില്ലാതെ വ്യാപാരം തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് വിപണിയിലെ നിരക്ക്.

ഒക്ടോബർ 10, 11 തീയതികളിൽ പവന് 1,11,040 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ഒക്ടോബർ 12-ന് രാവിലത്തെ നിരക്കായ 1,10,720 രൂപയിൽ നിന്ന് വൈകീട്ടോടെ വില 1,09,760 രൂപയായി കുറഞ്ഞു. തുടർന്ന് ഒക്ടോബർ 13-ന് 1,09,480 രൂപയായും, ഒക്ടോബർ 14-ന് 1,08,720 രൂപയായും വില വീണ്ടും താഴ്ന്നു. അതിനുശേഷം ഒക്ടോബർ 15, 16 തീയതികളിൽ മാറ്റമില്ലാതെ പവന് 1,08,120 രൂപയിലാണ് വ്യാപാരം നടന്നത്. ഒക്ടോബർ 17, 18 തീയതികളിൽ നിരക്ക് 1,08,280 രൂപയായി ഉയർന്നു. ഒക്ടോബർ 19-ന് വീണ്ടും വർധിച്ച് പവന് 1,08,560 രൂപയിലെത്തിയ ശേഷമാണ് ഇന്ന് (ഒക്ടോബർ 20) വില കുറഞ്ഞ് 1,07,920 രൂപയിൽ എത്തിനിൽക്കുന്നത്.

LATEST IN KERALA

Latest Kerala News in Short

Top developments and concise briefs from the Kerala desk

View All Kerala
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി KERALA
News Desk Today

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

അന്വേഷണം നിയമപരമായ പരിധികൾ ലംഘിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കോടതി മുന്നറിയിപ്പ് നൽകി ഡൽഹി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം...

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത KERALA
News Desk Today

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശകത്മായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്...