പ്രവാസികള്‍ക്ക് ദീപാവലിയ്ക്ക് നാട്ടിലെത്താനാകില്ല! വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി
ദസറ, ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്കി തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന. ദീപാവലി അവധി ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രധാന ആഭ്യന്തര റൂട്ടുകളിലും യുഎഇയെയും പ്രധാന ഇന്ത്യന്‍ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര റൂട്ടുകളിലും നിരക്ക് വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ദീപാവലിക്ക് നാട്ടിലേക്ക് വിമാനത്തില്‍ പോകുന്നതിന് ടിക്കറ്റിന് ചെലവേറും.
ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന റൂട്ടുകളില്‍ എല്ലാം ടിക്കറ്റിന് വലിയ വിലയാണ്. നവംബര്‍ 5-ലേക്കുള്ള വിമാന നിരക്കുകള്‍ ഇനി പറയുന്ന വിധത്തിലാണ്. ദുബായ് – ഡല്‍ഹി യാത്രയ്ക്ക് സ്‌പൈസ് ജെറ്റ് 1,013 ദിര്‍ഹം മുതല്‍ ഈടാക്കുന്നു. എയര്‍ ഇന്ത്യ 1,115 ദിര്‍ഹം മുതല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,181 ദിര്‍ഹം മുതല്‍, ഇന്‍ഡിഗോ 1,214 ദിര്‍ഹം മുതല്‍, ഇന്‍ഡിഗോ ബിസിനസ് ക്ലാസ് ഏകദേശം 2,467 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.
ഷാര്‍ജ – ഡല്‍ഹി റൂട്ടില്‍ ഇന്‍ഡിഗോയ്ക്ക് 1,034 ദിര്‍ഹം മുതല്‍ ആണ് നിരക്ക്. എയര്‍ ഇന്ത്യ 1,695 ദിര്‍ഹം മുതല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,883 ദിര്‍ഹം മുതല്‍, സ്‌പൈസ് ജെറ്റ് 2,064.80 ദിര്‍ഹം മുതല്‍ എന്നിങ്ങനെയാണ് നിരക്ക്. അബുദാബി – ഡല്‍ഹി യാത്രയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,243.13 ദിര്‍ഹം മുതല്‍ ഈടാക്കുമ്പോള്‍ ഇന്‍ഡിഗോ 1,245 ദിര്‍ഹം, എയര്‍ ഇന്ത്യ 1,435 ദിര്‍ഹം എന്നിങ്ങനെയാണ് ഈടാക്കുന്നത്.