തര്‍ക്കത്തില്‍ സമവായം; വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കും

തര്‍ക്കത്തില്‍ സമവായം; വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കും

പുതിയ സമവായ ഫോർമുല പ്രകാരം കാന്തപുരം വിഭാഗം നിർദ്ദേശിക്കുന്ന പ്രതിനിധിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകും

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത അതൃപ്തികൾക്കൊടുവിൽ കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി. വഖഫ് വിഷയത്തിൽ സമവായത്തിലെത്തിയതായും നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടായിരിക്കും മുന്നോട്ടുപോകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സമവായത്തിന്റെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. സമവായ ഫോർമുല കാന്തപുരത്തെ മന്ത്രി നേരിട്ട് ധരിപ്പിക്കും. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് അനുരഞ്ജന ചർച്ചകൾക്ക് വഴിതുറന്നത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു.

പുതിയ സമവായ ഫോർമുല പ്രകാരം കാന്തപുരം വിഭാഗം നിർദ്ദേശിക്കുന്ന പ്രതിനിധിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകും. ഇതിനായി നിലവിലെ ബോർഡ് അംഗമായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോർഡ് അംഗത്വം രാജിവെച്ചേക്കും. ഇതിന് പകരമായി, നിലവിൽ കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അവർ ഒഴിയും. നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് രാജി സമർപ്പിച്ച ശേഷം, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിക്കാനാണ് ധാരണയായിരിക്കുന്നത്.

LATEST IN KERALA

Latest Kerala News in Short

Top developments and concise briefs from the Kerala desk

View All Kerala
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി KERALA
News Desk Today

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

അന്വേഷണം നിയമപരമായ പരിധികൾ ലംഘിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കോടതി മുന്നറിയിപ്പ് നൽകി ഡൽഹി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം...

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത KERALA
News Desk Today

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശകത്മായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്...