ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ വളരുന്നു, ‘പവർ ടു എംപവർ’ എന്നതാണ് നയം : നരേന്ദ്ര മോദി

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ വളരുന്നു, ‘പവർ ടു എംപവർ’ എന്നതാണ് നയം : നരേന്ദ്ര മോദി

സാങ്കേതികവിദ്യയുടെയും സമ്പത്തിന്റെയും ശേഷി മറ്റുള്ളവരെ ശാക്തീകരിക്കാനാണ് ഉപയോഗിക്കേണ്ടത് എന്നതാണ് ഇന്ത്യയുടെ നയം

ഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ നടന്ന എട്ടാമത് ബ്ലൂംബെർഗ് ന്യൂ എക്കോണമി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ വളർച്ചയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യയ്ക്ക് മുതൽകൂട്ട്. ഞങ്ങൾ മറ്റാരുടെയും ചെലവിലല്ല വളരുന്നത്. ഞങ്ങൾ ലോകത്തോടൊപ്പവും ലോകത്തിന് വേണ്ടിയുമാണ് വളരുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘പവർ ടു എംപവർ’ എന്നതാണ് ഇന്ത്യയുടെ നയം. സാങ്കേതികവിദ്യയുടെയും സമ്പത്തിന്റെയും ശേഷി മറ്റുള്ളവരെ ശാക്തീകരിക്കാനാണ് ഉപയോഗിക്കേണ്ടത് എന്നതാണ് ഇന്ത്യയുടെ നയം. 2014-ന് മുമ്പ് ഏതാനും നൂറുകൾ മാത്രമുണ്ടായിരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് 2.5 ലക്ഷം കടന്നു. ഇതിൽ പകുതിയോളവും ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമാണ് വരുന്നത്. 45 ശതമാനം സ്റ്റാർട്ടപ്പുകളിലും വനിതാ ഡയറക്ടർമാരോ പങ്കാളികളോ ഉണ്ടെന്നും ഇന്ത്യയുടെ സംരഭകമുന്നേറ്റങ്ങളെ കുറിച്ച് മോദി വിശദീകരിച്ചു.

LATEST IN INDIA

Latest India News in Short

Top developments and concise briefs from the India desk

View All India
ടൈഗർ ഷ്റോഫിനെതിരായ ആക്രമണം: സംഘം ആദ്യം ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ;ശ്രമം ഉപേക്ഷിച്ചത് കനത്ത സുരക്ഷ മനസിലാക്കി INDIA
National Desk Today

ടൈഗർ ഷ്റോഫിനെതിരായ ആക്രമണം: സംഘം ആദ്യം ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ;ശ്രമം ഉപേക്ഷിച്ചത് കനത്ത സുരക്ഷ മനസിലാക്കി

ടൈഗർ ഷ്റോഫിനെ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. മുംബൈ: വിവരങ്ങൾ പുറത്ത്. ആക്രമണസംഘത്തിന്റെ ആദ്യ ലക്ഷ്യം നടൻ സൽമാൻ ഖാനായിരുന്നുവെന്നാണ്...

കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു INDIA
National Desk Today

കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് നേതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഡൽഹി: ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് ദേശീയ പതാക ഉയർത്താൻ...