നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി

നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി

ഗോൺസാലസിന് കീഴിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മയാമിക്കായി.

അറ്റ്‌ലാന്റ: മേജർ ലീഗ് സോക്കറിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തകർപ്പൻ ഡ്രിബ്ലിംഗ് മികവിൽ അറ്റ്‌ലാന്‍റ യുണൈറ്റഡിനെ തകർത്ത് ഇന്‍റർ മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മയാമി അറ്റ്‌ലാന്‍റയുടെ ഹോം ഗ്രൗണ്ടിൽ വിജയം കൊയ്തത്. വെറും നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി മെസി തിളങ്ങിയ മത്സരത്തിൽ, ടീമിന്‍റെ പ്ലേഓഫ് മുന്നേറ്റം കൂടുതൽ ശക്തമാക്കാനും ക്രിസ്റ്റ്യൻ ‘കിലി’ ഗോൺസാലസിന് കീഴിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മയാമിക്കായി.

മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ മെസിയും സുവാരസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ജർമൻ ബെർതെറാമെയാണ് ഇന്‍റർ മയാമിയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിലാണ് മെസിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടത്. 56-ാം മിനിറ്റിൽ ബെർതെറാമെയുടെ പാസ് സ്വീകരിച്ച് അറ്റ്‌ലാന്‍റ പ്രതിരോധ നിരയെ വകഞ്ഞുമാറ്റി മെസി ആദ്യ ഗോൾ കണ്ടത്തി. തൊട്ടുപിന്നാലെ 60-ാം മിനിറ്റിൽ ലൂയിസ് സുവാരസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് മൈതാനമധ്യത്തുനിന്ന് ഒറ്റക്ക് മുന്നേറി എതിർ പ്രതിരോധ താരത്തെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി മെസി തന്‍റെ രണ്ടാം ഗോളും വലയിലാക്കി. 89-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫാഫാ പികോ അറ്റ്‌ലാന്‍റയുടെ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും അത് മത്സരഫലത്തെ ബാധിച്ചില്ല.

LATEST IN SPORTS

Latest Sports News in Short

Top developments and concise briefs from the Sports desk

View All Sports
രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ് SPORTS
Sports Desk Today

രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളുടെ കരുത്തിൽ 404 റൺസാണ് നേടിയത് രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ...

ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്, പരമ്പര പിടിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം, തലവേദനയായി ബോളിംഗ് SPORTS
Sports Desk 1 week ago

ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്, പരമ്പര പിടിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം, തലവേദനയായി ബോളിംഗ്

ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പം എത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും....