സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
അന്വേഷണം നിയമപരമായ പരിധികൾ ലംഘിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കോടതി മുന്നറിയിപ്പ് നൽകി
ഡൽഹി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി നടപടി. കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അന്വേഷണം നടത്താൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കാതിരുന്ന നടപടിയെ വിമർശിച്ചു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നും ആരോപണവിധേയരുടെ വാദം കേൾക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ആരോപണവിധേയരെ കേൾക്കാതെ ഹർജി തള്ളിയത് എന്തിനാണെന്നും കോടതി ചോദിച്ചു. അതേസമയം, കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അന്വേഷണം നിയമപരമായ പരിധികൾ ലംഘിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കോടതി മുന്നറിയിപ്പ് നൽകി. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കമുള്ളവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് ജോയ് മാല ബാഗ്ചിയും ജസ്റ്റിസ് വി. മോഹ്നയും ഉൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്.