മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ മനുഷ്യ ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികള്‍ക്ക് അറിയില്ലേ എന്നും പ്രോസിക്യൂഷന്‍ ചോദിച്ചു

കൊച്ചി: എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എറണാകുളം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല. അതേസമയം അപകടത്തിലെ പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

റാഷ് ആന്‍ഡ് നെഗ്ലിജന്‍സ് ഡ്രൈവിംഗാണ് അപകടത്തിലേക്ക് നയിച്ചത്. പ്രതികള്‍ അമിതമായി മദ്യപിച്ചു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഉച്ച മുതല്‍ മദ്യപിക്കുന്നുണ്ട്, വീണ്ടും മാരിയറ്റ് ഹോട്ടലില്‍ മദ്യപിക്കാന്‍ ഒത്തുകൂടി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ മനുഷ്യ ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികള്‍ക്ക് അറിയില്ലേ എന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. അതേസമയം വേണമെന്ന് ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് വേണ്ടി അല്ല അന്വേഷണം നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി. മിനി കൂപ്പര്‍ ഓടിച്ച സുഹൈല്‍ സജീവിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

LATEST IN KERALA

Latest Kerala News in Short

Top developments and concise briefs from the Kerala desk

View All Kerala
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി KERALA
News Desk Today

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

അന്വേഷണം നിയമപരമായ പരിധികൾ ലംഘിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കോടതി മുന്നറിയിപ്പ് നൽകി ഡൽഹി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം...

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത KERALA
News Desk Today

തുലാവർഷം കനത്തു, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശകത്മായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്...