നേഹ ബോറയ്ക്ക് അമിത പരിഗണന, വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി NSUI പ്രതിഷേധം, ഇടപെട്ട് രാഹുൽ ഗാന്ധി

നേഹ ബോറയ്ക്ക് അമിത പരിഗണന, വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി NSUI പ്രതിഷേധം, ഇടപെട്ട് രാഹുൽ ഗാന്ധി

പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കൊപ്പം മുൻനിരയിൽ നടന്നതും നേതാക്കൾ സഞ്ചരിച്ച ബസിലും ട്രക്കിലും ഇടംപിടിച്ചതും നേഹ ബോറയായിരുന്നു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പരിപാടികളിൽ ഇടതുവിദ്യാർഥി സംഘടനയായ ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് ലഭിച്ച അമിത പരിഗണനയിൽ കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയിൽ കടുത്ത അതൃപ്തി. പ്രതിഷേധം പരസ്യമായതോടെ സംഘടനയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ‘വീ ദ ഛോട്ടു’ എന്നാക്കി ഭാരവാഹികൾ പ്രതിഷേധമറിയിച്ചു.

പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കൊപ്പം മുൻനിരയിൽ നടന്നതും നേതാക്കൾ സഞ്ചരിച്ച ബസിലും ട്രക്കിലും ഇടംപിടിച്ചതും നേഹ ബോറയായിരുന്നു. പ്രവർത്തകർ കഠിനാധ്വാനം ചെയ്തിട്ടും മറ്റൊരു വിദ്യാർഥി സംഘടനയുടെ നേതാവിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിൽ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുമായി നേഹ കൂടിക്കാഴ്ച നടത്തുകയും സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി.

സുപ്രീം കോടതി മാർച്ചിന് പിന്നാലെ എൻ.എസ്.യു.ഐയുടെ ‘ഡൽഹി കോഓർഡിനേഷൻ’ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നേതാക്കൾ അതൃപ്തി തുറന്നുപറഞ്ഞു. ജനക്കൂട്ടത്തെ സംഘടിപ്പിക്കാൻ മാത്രമാണോ തങ്ങൾ ഉള്ളതെന്നും സ്വന്തം സംഘടനയിലെ പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ചിലർ ചോദിച്ചു.

പിന്നീടുള്ള ദിവസങ്ങളിലും രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന സൽക്കാരത്തിലും തുടർന്നുള്ള വാർത്താസമ്മേളനത്തിലും നേഹ ബോറ സജീവമായി പങ്കെടുത്തു. തുടർച്ചയായി രാഹുൽ ഗാന്ധിക്കൊപ്പം നേഹ വേദി പങ്കിടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എൻ.എസ്.യു.ഐയിലെയും യൂത്ത് കോൺഗ്രസിലെയും ചില പ്രവർത്തകർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു.

വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രവർത്തകരുടെ പ്രതിഷേധം ശമിപ്പിക്കാൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചു. പരാതികൾ ചർച്ച ചെയ്ത് പരിഹരിച്ചതിന് പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയ നിലയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. യുവജന വിഭാഗം കോഓർഡിനേറ്റർ കനയ്യ കുമാറും വിനോദ് ജാഖറും ഉൾപ്പെട്ട ഔദ്യോഗിക ഗ്രൂപ്പ് മൂന്ന് ദിവസത്തോളം ‘വീ ദ ഛോട്ടു’ എന്ന പേരിലാണ് പ്രവർത്തിച്ചത്. നേഹ ബോറയ്ക്ക് ലഭിച്ച പരിഗണനയെച്ചൊല്ലിയുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിച്ചതോടെ എൻ.എസ്.യു.ഐ ഭാരവാഹികളുടെ പ്രതിഷേധം ശമിച്ചതായാണ് വിവരം.

LATEST IN INDIA

Latest India News in Short

Top developments and concise briefs from the India desk

View All India
ടൈഗർ ഷ്റോഫിനെതിരായ ആക്രമണം: സംഘം ആദ്യം ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ;ശ്രമം ഉപേക്ഷിച്ചത് കനത്ത സുരക്ഷ മനസിലാക്കി INDIA
National Desk Today

ടൈഗർ ഷ്റോഫിനെതിരായ ആക്രമണം: സംഘം ആദ്യം ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ;ശ്രമം ഉപേക്ഷിച്ചത് കനത്ത സുരക്ഷ മനസിലാക്കി

ടൈഗർ ഷ്റോഫിനെ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. മുംബൈ: വിവരങ്ങൾ പുറത്ത്. ആക്രമണസംഘത്തിന്റെ ആദ്യ ലക്ഷ്യം നടൻ സൽമാൻ ഖാനായിരുന്നുവെന്നാണ്...

കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു INDIA
National Desk Today

കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് നേതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഡൽഹി: ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് ദേശീയ പതാക ഉയർത്താൻ...