ENTERTAINMENT • 24 Sep 2026

‘അജിത് സര്‍ അന്ന് വീട്ടില് ഡിന്നറിന് വിളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു’; നിവിന്‍ പോളി

റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘യേഴ് കടല്‍ യേഴ് മലൈ’. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.

റിച്ചിക്ക് ശേഷം നിവിന്‍ പോളി നായകനായി തമിഴിലെത്തുന്ന ചിത്രമാണ് ‘യേഴ് കടല്‍ യേഴ് മലൈ’. ഇപ്പോഴിതാ പ്രേമം ഇറങ്ങിയ സമയത്ത് നടന്‍ അജിത് തന്നെ വീട്ടിലേക്ക് ഡിന്നറിന് വിളിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നിവിന്‍ പോളി ബിഹൈന്‍ഡ്വുഡ്‌സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം പറയുന്നത്.

‘പ്രേമം സിനിമയുടെ റിലീസ് കഴിഞ്ഞ് ആക്ഷന്‍ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് എനിക്കൊരു കോള്‍ വരുന്നത്. അജിത് സാര്‍ കാണണമെന്ന് അറിയിച്ചിട്ടുണ്ട് എന്ന്. വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചു എന്ന് പറഞ്ഞു. ബിരിയാണി ഒക്കെ സെറ്റ് ചെയ്ത് ഡിന്നറിനാണ് വിളിച്ചത്. അന്ന് ഞങ്ങളൊരുപാട് കാര്യങ്ങള്‍ സംസാരിച്ചു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ.ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. എന്റെ ഏറ്റവും രസമുള്ള ഓര്‍മകളിലൊന്നാണത്’-നിവിന്‍ പോളി പറഞ്ഞു.

ട്രെൻഡിംഗായി അഹാന-നിമിഷ് സംഗീത് നൈറ്റ്; തിളങ്ങി താരങ്ങൾ, റെക്കോർഡ് കാഴ്ചക്കാരുമായി വീഡിയോ

റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘യേഴ് കടല്‍ യേഴ് മലൈ’. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.