രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ്

രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളുടെ കരുത്തിൽ 404 റൺസാണ് നേടിയത്

രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ തകർപ്പൻ പ്രകടനവുമായി കേരളം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്നിങ്‌സിനും 36 റൺസിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്. ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഒഡീഷ 143 റൺസിന് കൂടാരം കയറി. വിജയത്തോടെ ബോണസ് പോയിന്റടക്കം ഏഴ് പോയിന്റുകൾ കേരളത്തിന് ലഭിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം.

കേരളത്തിന്റെ വിജയത്തിൽ നിർണായകമായത് സ്പിന്നർമാരായ ജലജ് സക്‌സേനയുടെയും ആദിത്യ സർവാതെയുടെയും ബൗളിങ് മികവാണ്. രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുമായി ജലജ് തിളങ്ങിയപ്പോൾ ആദിത്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റും നേടി. നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഒഡീഷയ്ക്ക് 41 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 53 റൺസെടുത്ത ഗൗരവ് ചൗധരിയാണ് ഒഡീഷയുടെ ടോപ് സ്‌കോറർ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളുടെ കരുത്തിൽ 404 റൺസാണ് നേടിയത്. സച്ചിൻ ബേബി 112 റൺസെടുത്തപ്പോൾ അസ്ഹറുദ്ദീൻ 139 റൺസുമായി തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷയുടെ ആദ്യ ഇന്നിങ്‌സ് 225 റൺസിൽ അവസാനിച്ചു. കേരളത്തിനായി വൈശാഖ് ചന്ദ്രൻ നാല് വിക്കറ്റും ആദിത്യ സർവാതെ മൂന്ന് വിക്കറ്റും ജലജ് സക്‌സേന രണ്ട് വിക്കറ്റും വീഴ്ത്തി. മികച്ച ബാറ്റിങ്ങും കൃത്യതയാർന്ന ബൗളിങ്ങും ഒരുമിച്ചപ്പോൾ കേരളത്തിന് അനായാസ ജയവും വിലപ്പെട്ട പോയിന്റുകളും സ്വന്തമായി.

LATEST IN SPORTS

Latest Sports News in Short

Top developments and concise briefs from the Sports desk

View All Sports
നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി SPORTS
Sports Desk 3 days ago

നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി

ഗോൺസാലസിന് കീഴിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മയാമിക്കായി. അറ്റ്‌ലാന്റ: മേജർ ലീഗ് സോക്കറിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തകർപ്പൻ ഡ്രിബ്ലിംഗ് മികവിൽ അറ്റ്‌ലാന്‍റ...

ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്, പരമ്പര പിടിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം, തലവേദനയായി ബോളിംഗ് SPORTS
Sports Desk 1 week ago

ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്, പരമ്പര പിടിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം, തലവേദനയായി ബോളിംഗ്

ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പം എത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും....