ടൈഗർ ഷ്റോഫിനെതിരായ ആക്രമണം: സംഘം ആദ്യം ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ;ശ്രമം ഉപേക്ഷിച്ചത് കനത്ത സുരക്ഷ മനസിലാക്കി

ടൈഗർ ഷ്റോഫിനെതിരായ ആക്രമണം: സംഘം ആദ്യം ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ;ശ്രമം ഉപേക്ഷിച്ചത് കനത്ത സുരക്ഷ മനസിലാക്കി

ടൈഗർ ഷ്റോഫിനെ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

മുംബൈ: വിവരങ്ങൾ പുറത്ത്. ആക്രമണസംഘത്തിന്റെ ആദ്യ ലക്ഷ്യം നടൻ സൽമാൻ ഖാനായിരുന്നുവെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സൽമാൻ ഖാന്റെ വസതിക്ക് ചുറ്റുമുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങൾ മനസിലാക്കിയതോടെയാണ് സംഘം നീക്കത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. ടൈഗർ ഷ്റോഫിനെ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

ബാന്ദ്രയിലെ സൽമാൻ ഖാന്റെ വീടിന് സമീപം സംഘം രഹസ്യനിരീക്ഷണം നടത്തിയിരുന്നതായാണ് വിവരം. എന്നാൽ സുരക്ഷ ശക്തമാണെന്ന് ബോധ്യപ്പെട്ടതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സഞ്ചരിക്കുന്ന ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. നടൻ എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ നിന്നാണ് സംഘം മനസിലാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് കേസിൽ നാല് പേരെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ സോണിപത്ത് ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ രണ്ടുപേർ സ്ത്രീകളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആക്രമണവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ പങ്കും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

LATEST IN INDIA

Latest India News in Short

Top developments and concise briefs from the India desk

View All India
കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു INDIA
National Desk Today

കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് നേതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഡൽഹി: ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് ദേശീയ പതാക ഉയർത്താൻ...

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ ഉണ്ടായ അപകടം; മരണ സംഖ്യ 19 ആയി, 25 പേര്‍ക്ക് പരിക്ക് INDIA
National Desk 3 days ago

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ ഉണ്ടായ അപകടം; മരണ സംഖ്യ 19 ആയി, 25 പേര്‍ക്ക് പരിക്ക്

കനത്ത മഴ പെയ്തതോടെ പന്തലിന് പുറത്ത് നിന്നവരും അകത്തേക്കു കയറിയതാണ് അപകടത്തിന് കാരണമായത് കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ...