GULF • 24 Sep 2026

US ഉപരോധം: അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായി ഇറാന്‍ വിമാനക്കമ്പനികള്‍

കഴിഞ്ഞ ദിവസം തന്നെ വിമാനക്കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെസ്സന്റിന്റെ പ്രതികരണം.

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായി ഇറാന്‍ വിമാനക്കമ്പനികള്‍. ബാഗ്ദാദ്, മസ്‌ക്കറ്റ്, ഖത്തര്‍, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈനയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം തന്നെ വിമാനക്കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെസ്സന്റിന്റെ പ്രതികരണം. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ ഇന്ധനമോ ലാന്‍ഡിങ്ങ് സര്‍വീസുകളോ ലഭ്യമാക്കാനോ ടിക്കറ്റുകള്‍ വില്‍ക്കാനോ സാധിക്കില്ലെന്നും ബെസ്സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം യുഎന്‍ പൊതുസഭയില്‍ അമേരിക്കയെ വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി. ഇറാന്‍ ഭീകരതയുടെ ഇരയെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുന്നുവെന്നും ഇറാന് വേണ്ടത് ആണവോര്‍ജ്ജം മാത്രമാണെന്നും ബെസ്സന്റ് പറഞ്ഞു.