ഇമ്രാന്‍ ഖാന്‍റെ മോചനത്തിനായി പ്രതിഷേധത്തിന് ആഹ്വാനം; സഹോദരിമാര്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാന്‍റെ മോചനത്തിനായി പ്രതിഷേധത്തിന് ആഹ്വാനം; സഹോദരിമാര്‍ അറസ്റ്റില്‍

പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ വച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. അലീമയെ ഞായറാഴ്ച കസ്റ്റഡിയില്‍ വിട്ടപ്പോള്‍ മറ്റ് രണ്ട് പേരുടെയും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ അറസ്റ്റില്‍. ഖാന്റെ സഹോദരിമാരായ അലീമ ഖാന്‍, ഡോ ഉസ്മ ഖാന്‍, നൂറിന്‍ ഖാന്‍ എന്നിവരെ ലാഹോറിലെ കോട്ട് ലോക്പത്ത് ജയിലില്‍ അടച്ചതായി പാകിസ്താന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി അധികൃതര്‍ അറിയിച്ചു. ഇമ്രാൻ്റെ മോചനത്തിനായി സഹോദരിമാർ സെപ്റ്റംബർ 27ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പ്രതിഷേധം നിയമപരമല്ലെന്ന് പാക് മന്ത്രി അബ്ദുള്ള തരാര്‍ പറഞ്ഞിരുന്നു.

‘പഞ്ചാബ് പൊലീസ് അലീമ ഖാന്റെ വസതിയില്‍ പരിശോധന നടത്തി. പിന്നാലെ ഇമ്രാന്‍ ഖാന്റെ മറ്റ് രണ്ട് സഹോദരിമാരെയും അദ്ദേഹത്തിന്റെ അനന്തരവനെയും അവരുടെ മക്കളെയും പിടിച്ചുകൊണ്ടുപോയി’- എന്നാണ് പിടിഐ വക്താവ് സുല്‍ഫി ബുഖാരി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞത്. ഇമ്രാൻ്റെ സഹോദരിമാരുടെ മക്കളെ പിന്നീട് വിട്ടയച്ചതായി പിടിഐയുടെ മറ്റൊരു വക്താവ് ഷെയ്ഖ് വഖാസ് അക്രം പറഞ്ഞു.

പ്രവാസികള്‍ക്ക് ദീപാവലിയ്ക്ക് നാട്ടിലെത്താനാകില്ല! വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ വച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. അലീമയെ ഞായറാഴ്ച കസ്റ്റഡിയില്‍ വിട്ടപ്പോള്‍ മറ്റ് രണ്ട് പേരുടെയും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. പഞ്ചാബിലെ ക്രമസമാധാനം നിലനിര്‍ത്തണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി ലാഹോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് അലി ഇജാസ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

അഴിമതി ആരോപണങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാന്‍ ഖാനെയും ഭാര്യയെയും 17വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 2018 മുതല്‍ 2022വരെ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ, പാക് സേനയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടെ അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്താക്കിയത്.

LATEST IN WORLD

Latest World News in Short

Top developments and concise briefs from the World desk

View All World
ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ രോഷവും നാണക്കേടും; അക്രമികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മാക്രോൺ WORLD
International Desk 2 days ago

ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ രോഷവും നാണക്കേടും; അക്രമികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മാക്രോൺ

ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മാക്രോൺ നിലപാട് വ്യക്തമാക്കിയത് പാരീസ്: ഫ്രാൻസിൽ തുടരുന്ന പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ....

ജര്‍മനിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ഹ്യൂമനോയിഡ് റോബോര്‍ട്ട്, ഉടമയായ 19-കാരൻ പിടിയിൽ WORLD
International Desk 1 week ago

ജര്‍മനിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ഹ്യൂമനോയിഡ് റോബോര്‍ട്ട്, ഉടമയായ 19-കാരൻ പിടിയിൽ

നേരത്തെ പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്ന റോബോര്‍ട്ട് ആണ് ഇത് എന്നാണ് വിവരം ബെര്‍ലിന്‍: ജര്‍മനിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ഹ്യൂമനോയിഡ് റോബോര്‍ട്ട്. ജര്‍മനിയിലെ...