കുട കയ്യിലെടുക്കാം, കേരളത്തിൽ വീണ്ടും ശക്തമായ മഴ എത്തുന്നു, യെല്ലോ അ‌ലർട്ടുള്ള ജില്ലകൾ

കുട കയ്യിലെടുക്കാം, കേരളത്തിൽ വീണ്ടും ശക്തമായ മഴ എത്തുന്നു, യെല്ലോ അ‌ലർട്ടുള്ള ജില്ലകൾ

വ്യാഴം മുതൽ ശനി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും മഴ എത്തുകയാണ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ, അ‌തായത് ഒക്ടോബർ 15 മുതൽ 17 വരെയുള്ള തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ ​ഒറ്റപ്പെട്ട മഴ തുടരും, എന്നാൽ മഴയുടെ ശക്തി കണക്കിലെടുത്ത് വ്യാഴം മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

വ്യാഴാഴ്ച (15/10/2026) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അ‌ഞ്ച് ജില്ലകളിലും 16ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിലും 17ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ അ‌ഞ്ച് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളിൽ വ്യാഴം മുതൽ ശനി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

സൂക്ഷിക്കണം ഇടിമിന്നലിനെ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (13/10/2026) നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 15/10/2026 മുതൽ 17/10/2026 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40- 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (13/10/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രധാനമായും സൂക്ഷിക്കേണ്ടത് മിന്നലിനെ ആണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല എന്നുകരുതി മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത് എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LATEST IN KERALA

Latest Kerala News in Short

Top developments and concise briefs from the Kerala desk

View All Kerala
മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതിയെ കസ്റ്റഡിയിൽ വിട്ടു KERALA
News Desk Today

മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ മനുഷ്യ ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികള്‍ക്ക് അറിയില്ലേ എന്നും പ്രോസിക്യൂഷന്‍ ചോദിച്ചു കൊച്ചി: എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടം പ്രത്യേക...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി KERALA
News Desk 1 day ago

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി

എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത് കൊച്ചി: നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ...