പഴയ ട്രാക്കിലേക്ക് മടങ്ങി എത്താൻ നാനി, പ്രണയ ചിത്രത്തിൽ നായകനാകാൻ താരം, തീരുമാനത്തിന് പിന്നിൽ ഇതാണ്

പഴയ ട്രാക്കിലേക്ക് മടങ്ങി എത്താൻ നാനി, പ്രണയ ചിത്രത്തിൽ നായകനാകാൻ താരം, തീരുമാനത്തിന് പിന്നിൽ ഇതാണ്

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച കുതിപ്പാണ് ദ പാരഡൈസ് നേടുന്നത്.

തെലുങ്ക് താരം നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ‘ദ പാരഡൈസ്’. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രത്തിന് നേരിട്ട തിരിച്ചടിക്ക് പിന്നാലെ ട്രാക്ക് മാറ്റത്തിന്‍റെ സൂചന നൽകുകയാണ് നാനി. അടുത്ത് തന്നെ തന്‍റെ മനോഹരമായ ഒരു പ്രണയചിത്രം കാണാമെന്നാണ് നാനി പറയുന്നത്.
സുജീത് സംവിധാനം ചെയ്യുന്ന ‘ബ്ലഡി റോമിയോ’ ആണ് നാനിയുടെ അടുത്ത ചിത്രം. ഇതും ഒരു ആക്ഷൻ ചിത്രമാണ്. ഈ ചിത്രത്തിന് ശേഷമായിരിക്കും പ്രണയ ചിത്രത്തിൽ നാനി അഭിനയിക്കുക. അതേസമയം ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

‘ദ പാരഡൈസ്’ എന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ കുട്ടികൾക്ക് തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ലെന്നും, പൊതുപരിപാടികളിൽ തന്നെ കാണുമ്പോൾ ആദ്യം ഓടിയെത്തുന്ന കുട്ടി ആരാധകർക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും നാനി വ്യക്തമാക്കി. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

200 കോടി കടക്കും

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച കുതിപ്പാണ് ദ പാരഡൈസ് നേടുന്നത്. ആഗോളതലത്തില്‍ ആകെ 170 കോടിക്ക് മുകളിൽ ചിത്രം നേടിക്കഴിഞ്ഞു. തെലുങ്കില്‍ മാത്രമായി ചിത്രം 100 കോടി രൂപയ്ക്ക് മുകളിൽ വാരിക്കൂട്ടി. കിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.

LATEST IN ENTERTAINMENT

Latest Entertainment News in Short

Top developments and concise briefs from the Entertainment desk

View All Entertainment
ഏറ്റവും ഇഷ്ടം കണ്ടക്ടർ ജോലി തന്നെ, കാക്കി യൂണിഫോം കാണുമ്പോൾ സന്തോഷം തോന്നും : – മനസ് തുറന്ന് രജനീകാന്ത് ENTERTAINMENT
Entertainment Desk Today

ഏറ്റവും ഇഷ്ടം കണ്ടക്ടർ ജോലി തന്നെ, കാക്കി യൂണിഫോം കാണുമ്പോൾ സന്തോഷം തോന്നും : – മനസ് തുറന്ന് രജനീകാന്ത്

ബസുകളും കാക്കി യൂണിഫോം ധരിച്ച കണ്ടക്ടർമാരെയും കാണുന്നത് പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരും സിനിമാ ആസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യനായി...

‘അജിത് സര്‍ അന്ന് വീട്ടില് ഡിന്നറിന് വിളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു’; നിവിന്‍ പോളി ENTERTAINMENT
Entertainment Desk 3 weeks ago

‘അജിത് സര്‍ അന്ന് വീട്ടില് ഡിന്നറിന് വിളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു’; നിവിന്‍ പോളി

റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘യേഴ് കടല്‍ യേഴ് മലൈ’. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും. റിച്ചിക്ക് ശേഷം...